OPEN NEWSER

Saturday 30. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിയന്ത്രണം വിട്ട പോലീസ് ജീപ്പിടിച്ച് വഴിയോര കച്ചവടക്കാരന്‍ മരിച്ചു

  • Mananthavadi
12 Mar 2025

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് ഇടിച്ച് വഴിയോരകച്ചവടക്കാരന്‍ മരിച്ചു. വള്ളിയൂര്‍ക്കാവില്‍ വഴിയോരകച്ചവടം നടത്തുന്ന തോട്ടുങ്കല്‍ ശ്രീധരന്‍ (65) ആണ് മരിച്ചത്. കവര്‍ച്ചകേസിലെ പ്രതിയായ തലശ്ശേരി മാഹി സ്വദേശി പ്രവീഷ്  (32) നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ബത്തേരി ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്ന അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഈ പ്രതിയേയും, വണ്ടിയിലുണ്ടായിരുന്ന സി.പി.ഒ മാരായ കെ.പി.പ്രശാന്ത് (40), ജോളി സാമുവല്‍ (40), ബി.കൃഷ്ണന്‍ (30) എന്നിവരെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മഴയില്‍ വാഹനം തെന്നിമറിയിക്കുകയായിരുന്നു. തേഞ്ഞു തീരാറായ ടയറുകളുമായി സര്‍വ്വീസ് നടത്തിയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും തെന്നിമാറിയ ജീപ്പ് മരത്തിലിടിച്ച് കുത്തനെ നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ലീലയാണ് ശ്രീധരന്റെ ഭാര്യ. മനോജ്, വിനോദ്, പ്രമോദ്, ഷീബ,റീന എന്നിവര്‍ മക്കളും
ജിഷ, രജിത, ശരത്, രാജി എന്നിവര്‍ മരുമക്കളുമാണ്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തിരുനെല്ലിയില്‍ നിന്ന് കൊട്ടിയൂരിലേക്ക് 'ഭൂതത്തെ പറഞ്ഞയച്ചു'
  • സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show