ജില്ലാ കളക്ടറുടെ സഫലം 2017: 459 അപേക്ഷകള്‍ തീര്‍പ്പാക്കി

ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ ജില്ലയിലെ രണ്ടാമത്തെ ജന സമ്പര്‍ക്ക പരിപാടി സഫലം 2017-ല്‍ 532 അപേക്ഷകളില്‍ 459 എണ്ണം തീര്‍പ്പാക്കി. കളക്ടര്‍ താലൂക്കുപരിധികളില്‍ നേരിട്ട് എത്തി പരാതികള്‍ സ്വീകരിക്കുന്നതാണ് സഫലം 2017. മാനന്തവാടി താലൂക്കില്‍ കാട്ടിക്കുളം തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ നൂറു കണക്കിനാളുകളാണ് കളക്ടറെ നേരില്‍ കണ്ട് പരാതി പരിഹാരത്തിന് എത്തിയത്. രാവിലെ 10.45ന് തുടങ്ങിയ സഫലത്തില്‍ അപേക്ഷകള്‍ സ്വീകരിക്കാനും നമ്പര്‍ രേഖപ്പെടുത്തി ക്രമത്തില്‍ കളക്ടറെ നേരിട്ടു കാണാനും പ്രതേ്യക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.
പയ്യമ്പള്ളി, മാനന്തവാടി, തിരുനെല്ലി, തൃശ്ശിലേരി വില്ലേജുകളിലെ റവന്യൂ സംബന്ധമായ പരാതികളായിരുന്നു അധികവും. ഓരോ പഞ്ചായത്തിനും പ്രതേ്യകം കൗണ്ടര്‍ തുറന്നു. സഫലത്തിലേക്ക് നേരത്തെ 532 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ 90 ശതമാനം പരാതികളിലും ജില്ലാ കളക്ടര്‍ തീരുമാനമെടുത്ത് അതത് കൗണ്ടര്‍ വഴി അപേക്ഷകര്‍ക്ക് വിവരം നല്‍കി. പുതിയതായി 273 അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്ക് ലഭിച്ചു. ഇതില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കാനുള്ള നിര്‍ദ്ദേശത്തോടെ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് കൈമാറി.
ഭൂമി സംബന്ധമായി 402 അപേക്ഷകള്‍ ലഭിച്ചതില്‍ 332 എണ്ണം തീര്‍പ്പാക്കി. ധനസഹായത്തിന് ലഭിച്ച 93 അപേക്ഷകളും മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായത്തിന് ലഭിച്ച 64 അപേക്ഷകളില്‍ 64 എണ്ണവും തീര്‍പ്പാക്കി. കാന്‍സര്‍ പെന്‍ഷന് ലഭിച്ച 10 അപേക്ഷകളില്‍ പത്തും തീര്‍പ്പാക്കി. ഭൂമി, പട്ടയം, കരമടക്കല്‍ തുടങ്ങിയുള്ള പരാതികളാണ് കൂടുതലായി ലഭിച്ചത്. എ.ഡി.എം. കെ.എം.രാജു, സബ് കളക്ടര്‍ ഉമേഷ്.എന്‍.എസ്.കെ, ഡെപ്യൂട്ടി കളക്ടര്‍മാരായ എസ്.സന്തോഷ് കുമാര്‍, ടി.്വോമിനാഥന്‍, ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍ എന്‍.ഐ.ഷാജു, റവന്യൂ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍