വയനാട്ടിലെ ജനപ്രതിനിധികള്‍ക്ക് ചണ്ഡീഗഢില്‍ പരിശീലനം

ചണ്ഡീഗഡ്: ചണ്ഡീഗഡിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റ് റീജിയണല്‍ സെന്ററില്‍ വെച്ച് വയനാട്ടിലെ ജനപ്രതിനിധികള്‍ക്ക് ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി ആരംഭിച്ചു. പരിശീലനപരിപാടികള്‍ക്കിടയില്‍ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍ സന്ദര്‍ശിക്കും. വിജയിച്ച യുവജന സംരംഭങ്ങള്‍ കണ്ട് പഠിക്കുക, പദ്ധതികള്‍ ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള അറിവ് നേടുക, കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇതര സംസ്ഥാന ജനപ്രതിനിധികളുമായി പങ്കിടുക എന്നിവയെല്ലാമാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.
ഗ്രാമ സഞ്ചായത്ത് അസോസിയേഷന്‍ വയനാട് ജില്ല പ്രസിഡണ്ട് പ്രദീപ് എച്ച് ബി യുടെ നേതൃത്വത്തില്‍ പതിനെട്ട് പഞ്ചായത്തുകളില്‍ നിന്നായി 29 പേരുടെ സംഘമാണ് പണ്ഡിഗഡ്ധില്‍ പരിശീലനത്തില്‍ എത്തിയിട്ടുള്ളത്.
മാര്‍ച്ച് 7 ന് പരിശീലനം പൂര്‍ത്തിയാക്കി പഠന സംഘം വയനാട്ടിലേയ്ക്ക് മടങ്ങും