മാവോവാദി സന്തോഷിനെ തീവ്രവാദവിരുദ്ധ സേനപിടികൂടി

ഹൊസൂര്‍: വയനാട് മക്കിമലയില്‍ കുഴിബോംബ് സ്ഥാപിച്ച കേസിലുള്‍പ്പെടെ
കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി കേസുകളില്‍ പ്രതിയായ മാവോവാദി സന്തോഷിനെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) പിടികൂടി. തമിഴ്‌നാട്ടിലെ ഹുസൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പൊള്ളാച്ചി സ്വദേശിയായ സന്തോഷ് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കബനി ദളത്തിലെ അംഗമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാവോ നേതാവ് മൊയ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം മക്കിമലയിലെത്തി മുദ്രവാക്യം വിളിക്കുന്നതിനിടെ നാട്ടുകാര്‍ ഇവര്‍ക്കെതിരെ പ്രതിഷേധിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
കോയമ്പത്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ ബി.എസ്.സി ബയോ ടെക്‌നോളജി ഒന്നാം വര്‍ഷ പഠനത്തിനിടെയാണ് സന്തോഷ് നാടുവിട്ടത്. ഇയ്യാള്‍ 2016 ല്‍ മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ന്നതായാണ് വിവരം. പഠനത്തോടൊപ്പം മറ്റൊരു തൊഴില്‍ തേടിയിറങ്ങിയ സന്തോഷിനെ മാവോയിസ്റ്റ് വേഷത്തില്‍ കേരള വനത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് വിവിധ കേസുകളില്‍ സന്തോഷ് പ്രതിയാകുകയും ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍