ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല പ്രൊജക്റ്റുമായി മെറ്റ. 'പ്രൊജക്ട് വാട്ടര്‍വര്‍ത്ത്' എന്നാണ് ഈ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലയുടെ പേര്. 50,000 കിലോമീറ്റര്‍ നീളമുള്ള ഈ കേബിള്‍ ശൃംഖല ഭൂമിയുടെ ചുറ്റളവിനേക്കാള്‍ വലുതാണ്. ഈ പദ്ധതി ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യ-യുഎസ് സഹകരണത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം. 2039-ഓടെ 'പ്രൊജക്ട് വാട്ടര്‍വര്‍ത്ത്' പൂര്‍ത്തിയാക്കാനാണ് മെറ്റയുടെ ആലോചന. ഇതിനായി ബില്യണുകളുടെ നിക്ഷേപമാണ് മെറ്റ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കേബിള്‍ സ്ഥാപിക്കാന്‍ ഫണ്ട് ലഭ്യമാക്കുന്നതില്‍ ഇന്ത്യയും പങ്കാളിയാകും. ഇന്ത്യയെ അമേരിക്കയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം ഉള്‍പ്പെടും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍