വനപാലകര്‍ക്ക് ആദരം!

ചെന്നൈ: ചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിത മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച വനപാലകരെ തമിഴ്‌നാട് ആസ്ഥാനമായി ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എന്‍ജിഒ ആയ 'അലര്‍ട് ബീയിംഗ് ' അവാര്‍ഡ് നല്‍കി ആദരിച്ചു. തമിഴ്‌നാട് ആരോഗ്യ മന്ത്രി എം എ സുബ്രമണ്യന്‍ നിന്നും ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ കല്‍പ്പറ്റ റെയിഞ്ച് ഓഫീസര്‍ കെ ഹാഷിഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എസ് ജയചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അനില്‍കുമാര്‍, അനൂപ് തോമസ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍