പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി കണിയാരത്തിന് സമീപം പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി ഓഫീസിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പ് ഡ്രൈവര്‍ എഎസ്‌ഐ ബൈജു, സി പി ഒ ലിപിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. എതിര്‍ദിശയില്‍ വരികയായിരുന്ന മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയില്‍ കടന്നു വന്ന കാറിനെ വെട്ടിച്ച് മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഇതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിനിടയാക്കിയ വാഹനം നിര്‍ത്താതെ പോയി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍