മൈസൂരില്‍ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശിനി മരിച്ചു

മാനന്തവാടി: മൈസൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശിനി മരണപ്പെട്ടു. റിട്ട. പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറായ ശാന്തിനഗറിലെ ജോസിന്റെയും, റീനയുടെയും മകള്‍ അലീഷ (35) ആണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭര്‍ത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അര്‍ധരാത്രി മൈസൂരില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വിദഗ്ധ പരിശോധനക്കും, തുടര്‍ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടല്‍പേട്ടില്‍ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു.
മാനന്തവാടിയില്‍ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. ടി വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത താരം കൂടിയാണ് അലീഷ . പരിക്കേറ്റ ജോബിന്‍ ചികിത്സയില്‍ കഴിയുകയാണ്. എലൈന എഡ്വിഗ ജോബിന്‍ ഏക മകളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍