പ്രാര്‍ത്ഥനകള്‍ വിഫലം; ശ്രീജേഷ് വിടവാങ്ങി!

വടുവന്‍ചാല്‍: ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി.വടുവഞ്ചലിലെ ഓട്ടോ ഡ്രൈവര്‍ ശ്രീജേഷ് (38) ആണ് മരിച്ചത്. പൂപ്പൊലി കഴിഞ്ഞു മടങ്ങവെ ജനുവരി 15ന് രാത്രിയില്‍ തോമാട്ടുചാല്‍ ഒന്നെയാറിനു സമീപം വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ചികിത്സയില്‍ ആയിരുന്നു ശ്രീജേഷ്. ശ്രീജേഷിന്റെ ചികിത്സത്സ ധനസഹായത്തിനായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചു 5 ലക്ഷത്തിലേറെ രൂപ സമാഹരിച്ചു തുടര്‍ ചികിത്സ നടത്തി വരികയായിരുന്നു. അച്ഛന്‍: ശ്രീധരന്‍, അമ്മ: പുഷ്പ, സഹോദരി: രഞ്ജിനി.സംസ്‌ക്കാരം കുറിഞ്ഞിലകം ഹിന്ദു ശ്മശാനത്തില്‍ ഇന്നു വൈകുന്നേരം 5 മണിക്ക് ശേഷം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍