വയനാട് ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ സി.ഡി.എസിനെയും അനുമോദിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇനീഷ്യേറ്റീവും എഡിഫൈസ് ഇന്ത്യയും ചേര്‍ന്ന് ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍സിനേയും ആദരിച്ചു. കല്‍പ്പറ്റ ഹരിതഗിരി ഹാളില്‍ നടന്ന ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഗ്രാമാദര പത്രവും മൊമെന്റോയും സാരിയും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് സമ്മാനിച്ചു.
കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണിയന്‍ അധ്യക്ഷത വഹിച്ചു.
എഡിഫൈസ് ഇന്ത്യ മാനേജിങ് ഡയറക്ടറും വേള്‍ഡ് ഹാപ്പിനസ് ഫൌണ്ടേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍ ജോര്‍ജ് മുഖ്യപ്രഭഷണം നടത്തി.ജില്ലയുടെ വികസനവഴിയില്‍ അതിനിര്‍ണ്ണായക പങ്കുവഹിക്കുന്ന കുടുംബശ്രീയുടെനേതൃനിരയെ ആദരിക്കുക വഴി ജുനൈദ് കൈപ്പാണി ശ്രദ്ധേയനാവുകയാണ്.
മറുപടി പ്രസംഗം നടത്തിയ സി. ഡി. എസ് പ്രതിനിധികള്‍ അവരുടെ പ്രവര്‍ത്തന ഗോദയില്‍ ആദ്യമായി കിട്ടിയ ക്ഷേമകാര്യ അംഗീകാരത്തിന് നിറമനസ്സോടെ സന്തോഷം രേഖപ്പെടുത്തി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍