വിജിലനന്‍സ് വാരാഘോഷം : ഉപന്യാസ മത്സരം
വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം നടത്തും. ‘അഴിമതി രഹിത ഇന്ത്യ എന്റെ ലക്ഷ്യം’ എന്ന വിഷയത്തില്‍ നവംബര്‍ 4ന് മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളജ് ഓഡിറ്റോറിയത്തിലാണ് മത്സരം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. താല്‍പര്യമുള്ളവര്‍ സ്ഥാപന മേധാവി മുഖേന നവംബര്‍ 3ന് വൈകീട്ട് 4നകം dyspwyd.vacb@kerala.gov.inഎന്ന മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04936 247310.
