കൂട്ടംതെറ്റി വന്ന കാട്ടാന കുട്ടിയെ കാട് കയറ്റി
കൂട്ടം തെറ്റി എടയൂര്‍ കുന്ന് ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ വലവിരിച്ച് പിടികൂടി ബെഗുര്‍ റേഞ്ച്‌ലെ ഉള്‍വനത്തില്‍ തുറന്നു വിട്ടു.
ആന കൂട്ടത്തില്‍ സഞ്ചരിക്കവേ കൂട്ടം തെറ്റി മാനന്തവാടി എടയൂര്‍ കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന കുട്ടിയെയാണ് വനപാലകര്‍ വലവിരിച്ച് പിടികൂടിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് 6 മാസത്തോളം പ്രായമുള്ള കുട്ടിയാന കാട്ടിക്കുളം എടയൂര്‍ക്കുന്നില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. വിവരമറിഞ്ഞ് നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ ,ബേഗൂര്‍ റേഞ്ചര്‍ എസ്.രഞ്ജിത്ത്കുമാര്‍, പെരിയ റേഞ്ച് ഓഫീസര്‍ സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി ആനയുടെ നീക്കം നിരീക്ഷിച്ചു. നോര്‍ത്ത് വയനാട് ദ്രുത കര്‍മ്മ സേനയും ഫോറെസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ.അജേഷ് മോഹന്‍ ദാസും ചേര്‍ന്ന് വലവിരിച്ച് പിടികൂടി. പരിശോധനയില്‍ ആനയുടെ ഇടതുകാലിന് മുറിവേറ്റതായി കണ്ടെത്തിയതോടെ പ്രാഥമിക ചികിത്സക്കായി തോല്‍പ്പെട്ടി റേഞ്ച് ഓഫിസിനടുത്ത് കൊണ്ടുപോയി. മതിയായ ചികിത്സ നല്‍കിയ ശേഷം ബെഗുര്‍ സെക്ഷനിലെ ഉള്‍വനത്തില്‍ കാട്ടാന കൂട്ടത്തിനടുതായി തുറന്ന് വിട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍