സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹരിത പ്രഖ്യാപനം നടത്തി.
സുല്‍ത്താന്‍ ബത്തേരി :സുല്‍ത്താന്‍ ബത്തേരി നഗരസഭ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിലെ ഭാഗമായി നഗരസഭാ പരിധിയിലെ ഓഫീസുകള്‍ ,കോളേജുകള്‍ ,സ്‌കൂളുകള്‍ ,ടൗണുകള്‍ ,ടൂറിസം കേന്ദ്രം ,കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ ഹരിത പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നഗരസഭാ ചെയര്‍പേഴ്‌സന്‍ ടി കെ രമേശ് നിര്‍വഹിച്ചു. മുനിസിപ്പാലിറ്റി ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ സന്തോഷ്‌കുമാര്‍ പി എസ് സ്വാഗതം പറഞ്ഞു.തുടര്‍ന്ന് മാലിന്യ മുക്തം പ്രതിജ്ഞ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ് ചൊല്ലുകയും പങ്കെടുത്തവര്‍ ഏറ്റു ചൊല്ലുകയും ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ സുരേഷ്ബാബു ചടങ്ങില്‍ ക്യാമ്പയിനെ കുറിച് വിശദീകരിച്ചു. പ്രസ്തുതപരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി ,ദോട്ടപ്പന്‍കുളം ,ചുങ്കം ,കോട്ടക്കുന്ന് എന്നീ ടൗണിനെ ഹരിത ടൗണായും നഗരസഭാ പരിധിയിലെ 45 ഓഫീസുകള്‍ ഹരിത ഓഫീസ് ആയും ,19 വിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങള്‍ ആയും 11 കലാലയങ്ങള്‍ ഹരിതകലാലയങ്ങള്‍ ആയും പ്രഖ്യാപനം നടത്തി. ടൗണ്‍ സ്‌ക്വര്‍ പാര്‍ക്കിനെ നഗരസഭയിലെ ഹരിത ടുറിസം കേന്ദ്രമായും പ്രഖ്യാപിച്ചു. ഹരിത പ്രഖ്യാപനത്തിന് മുന്നോടിയായി വിവിധ ഓഫീസ് മേധാവികള്‍ ,വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ ,ഓട്ടോ തൊഴിലാളികള്‍ ,വ്യാപാര വ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലയില്‍ ഉള്ളവരുടെ മീറ്റിങ്ങുകളും വിളിച്ചു ചേര്‍ത്തിരുന്നു. സിറ്റി ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി നഗരസഭാ പരിധിയിലെ ഒഴിഞ്ഞ മതിലുകളില്‍ ജനകീയ പങ്കാളിത്തത്തോടെ ചുവര്‍ ചിത്രങ്ങള്‍ വരച്ചു മനോഹരമാക്കുകയും ചെയ്തു.
2025 മാര്‍ച്ച് 30 ഓടെ സമ്പൂര്‍ണ മാലിന്യമുക്ത പ്രഖ്യാപനം നടത്തുക എന്ന ലക്ഷ്യത്തോടെ 2024 ഒക്ടോബര് 2 സീറോ വേസ്റ്റ് ദിനത്തില്‍ ആരംഭിച്ച വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നഗരസഭയില്‍ നടന്നുവരികയും ചെയ്യുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ , ലിഷ ടീച്ചര്‍, ടോം ജോസ്,കെ റഷീദ്, സാലി പൗലോസ്, കൗണ്‍സിലര്‍ കെ സി യോഹന്നാന്‍ , സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുപ്രിയ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍