മുഖ്യമന്ത്രിയുടെ പേരില്‍ സൗജന്യ റീചാര്‍ജ്ജെന്ന് വ്യാജസന്ദേശം
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. പുതുവര്‍ഷ വേളയില്‍ മൂന്ന് മാസത്തേക്ക് 749 രൂപയുടെ റീചാര്‍ജ് തികച്ചും സൗജന്യമായി നല്‍കുന്നു എന്നും, റീചാര്‍ജിനായി മെസേജില്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് വ്യാജ സന്ദേശം. ഇത് വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരം മെസേജുകള്‍ വ്യാജമാണെന്നും, ഈ ലിങ്കിലോ സമാന രീതിയിലുള്ള സംശയാസ്പദമായ ലിങ്കുകളിലോ ആരും ക്ലിക്ക് ചെയ്യുകയോ വിവരങ്ങള്‍ പങ്കുവെക്കുകയോ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ആധികാരികത പരിശോധിച്ച് മാത്രമേ ഇത്തരം ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യാന്‍ പാടുകയുള്ളു. ഒറ്റ ക്ലിക്കിലൂടെ ക്യാമറ , കോണ്‍ടാക്ട് , ബാങ്കിംഗ് ആപ്പ് ആക്‌സസ് തുടങ്ങിയത് തട്ടിപ്പുകാര്‍ക്ക് കൈക്കലാക്കാന്‍ കഴിയുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍