ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം
കോഴിക്കോട് നടുവട്ടത്തുളള കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പാലിന്റെ ഗുണനിലവാരം, മെച്ചപ്പെട്ട പാല്‍വില ലഭ്യമാക്കല്‍, ശാസ്ത്രീയ കറവരീതി, അനുബന്ധനിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒക്‌ടോബര്‍ 30, 31 തീയതികളിലാണ് പരിശീലനം. താല്‍പര്യമുളളവര്‍ ഒക്‌ടോബര്‍ 30 ന് രാവിലെ 10 ന് മുമ്പായി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം.ഫോണ്‍ 0495 2414579.