പാതിരിപ്പാലത്ത് വാഹനാപകടം; യുവാവ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
പാതിരിപ്പാലം: പാതിരിപ്പാലത്ത് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവ് മരിച്ചു. കുറ്റ്യാടി മേലിയേടത്ത് ഷെബീര്‍ (24)ആണ് മരണപ്പെട്ടത്. സഹയാത്രികരും കുറ്റ്യാടി സ്വദേശികളുമായ ഷാഫി, യൂനുസ്, സഹല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കല്‍പ്പറ്റയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന്പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം. കുറ്റ്യാടിയില്‍ നിന്നും ഊട്ടിയിലേക്ക് പോയ സംഘമാണ് കാറിലുണ്ടായിരുന്നത്. ബോര്‍വെല്‍ സാമഗ്രികളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
0hrq1n