പൊതുപരിപാടികളിലെ സാന്നിധ്യം: ജുനൈദ് കൈപ്പാണിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്
ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണിയെ തേടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്.കഴിഞ്ഞ നാല് വര്‍ഷത്തിനി ടയില്‍ ഏറ്റവും കൂടുതല്‍ പൊതുപരിപാടികളില്‍ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലാണ് ജുനൈദ് കൈപ്പാണിയ്ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് ലഭിച്ചത്. കര്‍മ്മബാഹുല്യത്തിനും ഭരണപരമായ
തിരക്കുകള്‍ക്കുമിടയിലും സമയം ക്രമീകരിച്ച് പൊതുവായതും ഔദ്യോഗികവും അനൗദ്യോഗികവുമായ ആയിരകണക്കിന് ക്ഷണിക്കപ്പെട്ട ചടങ്ങുകളില്‍ പങ്കെടുത്ത് സാന്നിധ്യം അറിയിച്ചു.
പൊതുപ്രവര്‍ത്തനരംഗത്തും ജീവകാരുണ്യമേഖലയിലും
പരമ്പരാഗത മാധ്യമങ്ങളേയും സമൂഹമാധ്യമങ്ങളേയും കൃത്യവും ഫലപ്രദവുമായി ഉപയോഗിച്ച് ജനപ്രതിനിധിയെന്ന നിലയില്‍ പൊതുസമൂഹവുമായി സംവദിക്കാന്‍ സമയംകണ്ടെത്തുന്ന ജുനൈദ് കൈപ്പാണി നിരവധിയായ പുസ്തകങ്ങള്‍ കൂടി ഈ കാലയളവിനുള്ളില്‍ എഴുതിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍