ഓട്ടോറിക്ഷയും,ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ചുണ്ടേല്‍: ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ ഓട്ടോറിക്ഷയും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ചുണ്ടേല്‍ കാപ്പംകുന്ന് കുന്നത്ത് പീടിയേക്കല്‍ മുഹമ്മദലിയുടെ മകന്‍ നവാസ് (43) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നൗഷീന (മാളു) ആണ് ഭാര്യ. മക്കള്‍: ഫയാന്‍, ഫയാഖ്. ഥാര്‍ ഡ്രൈവര്‍ സുമിന്‍ ഷാദ് പരിക്കേറ്റ് ചികിത്സയിലാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍