കഞ്ചാവ് വില്‍പ്പനക്കാരന്‍ എക്‌സസൈസിന്റെ പിടിയില്‍
വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന പെരുന്തട്ട സ്വദേശിയായ താമരക്കൊല്ലി വീട്ടില്‍ ടി.എ ജോസ് (24)എന്നയാളെ കല്‍പ്പറ്റ എക്‌സസൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശത്തുനിന്നും 30ഗ്രാംകഞ്ചാവ് കണ്ടെത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.എം ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഷാദ് കെപി, സജിത്ത് പി.സി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ഇയാള്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍