ഉത്തരമേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരം; വയനാട് ജില്ല ചാമ്പ്യന്‍മാരായി
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന 23 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിലെ ഉത്തരമേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വയനാട് ജില്ല ചാമ്പ്യന്‍മാരായി. കോഴിക്കോട്,കണ്ണൂര്‍, മലപ്പുറം, കാസറഗോഡ് ജില്ലകളെയാണ് തോല്‍വി അറിയാതെ വയനാട് പരാജയപ്പെടുത്തിയത്.വയനാട് ജില്ലയില്‍ നിന്നും കേരളത്തിന്റെ ഉത്തരമേഖല ടീമിലേക്ക് 6 പേര്‍ക്ക് സെലെക്ഷന്‍ ലഭിച്ചു. ജിനി ജോമോന്‍,അജിത കെ സി എന്നിവരായിരുന്നു വയനാട് ജില്ലാ ടീമിന്റെ പരിശീലകര്‍.
സെലെക്ഷന്‍ ലഭിച്ച പെണ്‍കുട്ടികള്‍: അലീന എം. പി (വൈസ് ക്യാപ്റ്റന്‍),
വൈഷ്ണ പി.ആര്‍, ശ്രേയ റോയ്, രശ്മി.സി, ആരതി രവി, അലീന ഷിബു,
ഗൗരി നന്ദ (റിസര്‍വ്).
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍