ശ്രേഷ്ഠ ബാവയുടെ ഓര്‍മ്മദിനം നടത്തി
മാനന്തവാടി: പുണ്യശ്ലോകനായ ശ്രേഷ്ഠ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ 30-ാം ഓര്‍മ്മദിനവും അനുസ്മരണവും മലബാര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ മൂന്നിന്‍ മേല്‍ കുര്‍ബാനയെ തുടര്‍ന്ന് അനുസ്മരണ യോഗം നടന്നു. ചടങ്ങിനോട് അനുബന്ധിച്ച് കൂട് ഗൈഡന്‍സ് സെന്ററിന്റെ ഒന്നാം വാര്‍ഷികവും സഹായവിതരണവും നടന്നു. ബത്തേരി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ജോസഫ് മോര്‍ തോമസ് മെത്രാപ്പോലീത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു.
വെരി. റവ. ഗീവര്‍ഗ്ഗീസ് കോറെപ്പിസ്‌ക്കോപ്പ കിഴക്കേക്കര അനുസ്മരണ പ്രഭാഷണം നടത്തി.
എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡണ്ട്.ഫാ. റോയി വലിയപറമ്പില്‍, വികാരി ഫാ. ബേബി പൗലോസ് ഓലിക്കല്‍, ജെക്സ് സെക്രട്ടറി ശ്രീ.ജോണ്‍സണ്‍ കൊഴാലില്‍, വൈദീക സെക്രട്ടറി ഫാ.ബേസില്‍ കരനിലത്ത് ഡയറക്ടര്‍ ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. ബിജുമോന്‍ കര്‍ളോട്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസന സെക്രട്ടറി റവ. ഫാ. മത്തായി അതിരംപുഴയില്‍ സ്വാഗതവും ഭദ്രാസന ജോയിന്റ് സെക്രട്ടറിശ്രീ. ബേബി വാളങ്കോട്ട് നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍