OPEN NEWSER

Wednesday 12. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'ദിശ' ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ ആരംഭിച്ചു

  • S.Batheri
29 Nov 2024

ബത്തേരി:പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയര്‍ സെക്കന്ററി വിഭാഗം)കരിയര്‍ ഗൈഡന്‍സ് & അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ വയനാട് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന 'ദിശ' ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോയ്ക്ക് ഗവ. സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ തുടക്കമായി.ദിശയുടെ ഭാഗമായി കരിയര്‍ സെമിനാറുകള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ പ്രസന്റേഷന്‍ ഉള്‍പ്പെടുന്ന കരിയര്‍ കോണ്‍ക്ലേവ്, കരിയര്‍ ചാര്‍ട്ടുകളുടെ പ്രദര്‍ശനം, കെ. ഡാറ്റ് കേരള ഡിഫ്രന്‍ഷ്യല്‍ ആപ് റ്റിയൂഡ് ടെസ്റ്റ് ഒരിക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ തിരഞ്ഞെടുക്കാന്‍ ഈ പരിപാടി സഹായകമാകും. 3500  വിദ്യാര്‍ത്ഥികളും 200 രക്ഷിതാക്കളും ഒന്നാം ദിവസം ദിശയുടെ ഭാഗമായി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബത്തേരി നഗര സഭാ ചെയര്‍മാന്‍ ടി. കെ രമേശ് നിര്‍വ്വഹിച്ചു.


ചെയര്‍പഴ്സണ്‍  സുല്‍ത്താന്‍ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി  ചെയര്‍മാന്‍ ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു.  ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം. സന്തോഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി .
പി. ടി. എ പ്രസിഡണ്ട് ടി.കെ ശ്രീജന്‍,
എസ്. എം. എസി . ചെയര്‍മാന്‍ സുഭാഷ് ബാബു സി, പ്രിന്‍സിപ്പാള്‍മാരായ പി.സി. തോമസ്, എന്‍.പി. മാര്‍ട്ടിന്‍, എ.പി. ഷീജ, പി.എ അബ്ദുള്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍  കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ലാ കോഡിനേറ്റര്‍ കെ.ബി.സിമില്‍ സ്വാഗതവും ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ ഷിവി കൃഷ്ണന്‍ നന്ദിയും  പറഞ്ഞു.

ദിശയില്‍ പുതു അനുഭവമായി
സ്റ്റുഡന്റ് കരിയര്‍ കോണ്‍ക്ലേവ്

കരിയര്‍ മേഖലയെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ അവതരണമാണ് കരിയര്‍ കോണ്‍ക്ലേവ് . കരിയര്‍ കോണ്‍ക്ലേവ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് കരിയര്‍ കോണ്‍ക്ലേവില്‍ മോഡറേറ്റര്‍മാരായി ഡയറ്റ് ഫാക്കല്‍റ്റി  ഡോ. കെ.എസ്. അനില്‍ക്കുമാര്‍, അധ്യാപകന്‍ എം അനില്‍ കുമാര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.
കുട്ടികളുടെ അവതരണങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സില്‍ ദ്വാരക എസ് എച്ച്.എച്ച്. എസിലെ  ശ്രീലക്ഷ്മി സുരേഷ്, സൈക്കോളജിയില്‍ ജി.എച്ച് എസ് എസിലെ എ.ദില്‍ഷാനയും, ബയോ ടെക്‌നോളജിയില്‍ എസ്.കെ.എം. ജെ.എച്ച് എസ് എസിലെ എം .അഹന്യയും , എന്‍ .ഡി.എ ക്കുറിച്ച് ഡബ്ലി. ഒ.വി.എച്ച്.എസ് മുട്ടിലെ ഫാത്തിമ റിയ, ഡാറ്റാ സയന്‍സിനെകുറിച്ച് സെന്റ് മേരീസ് മുള്ളന്‍കൊല്ലിയിലെ എം. എസ് വിഷ്ണുമായയും, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സോഷ്യല്‍ മീഡിയ എന്ന വിഷയത്തില്‍ ജി.വി.എച്ച്.എസ്.എസ് അമ്പലവയലിലെ ഫിദ ഫര്‍വ കെയും,
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് ഡബ്ലി .ഒ.എച്ച്. എസ്. എസിലെ റിയ ഫാത്തിമയും പേപ്പറുകള്‍ അവതരിപ്പിച്ചു.

ശ്രദ്ധേയമായി കരിയര്‍ സെമിനാറുകള്‍

എന്‍ട്രന്‍സ് പരീക്ഷകളെയും ജോലി സാധ്യതകളെക്കുറിച്ചും മുന്‍ ജോ. എന്‍ട്രന്‍സ് കമ്മീഷണര്‍ ഡോ.രജു കൃഷ്ണന്‍, ആഫ്റ്റര്‍ എസ് എസ്. എല്‍ സി  എന്ന വിഷയത്തില്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ എം.കെ. രാജേന്ദ്രന്‍, ആഫ്റ്റര്‍ +2 എന്ന വിഷയത്തില്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ജ്യോതിസ് പോളും ക്ലാസ്സുകള്‍ എടുത്തു.
 One attachment  •  Scanned by Gmail


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട; 87 ലക്ഷത്തോളം രൂപ പിടികൂടി.
  • എക്‌സൈസ് റെയിഡില്‍ വന്‍ മാഹി മദ്യ ശേഖരം പിടികൂടി: 108 ലിറ്റര്‍ മാഹിമദ്യം ഒളിപ്പിച്ചത് വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍ :ഒരാള്‍ അറസ്റ്റില്‍ :
  • വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ
  • തദ്ദേശ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് കെ.റഫീഖ്
  • ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മര്‍ദ്ദിച്ചതായി പരാതി.
  • പോക്‌സോ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും
  • റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; ഒളിവിലായിരുന്നയാള്‍ പിടിയില്‍
  • പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍
  • ഹൈവേ റോബറി: അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്; സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ ഇതുവരെ ഏഴ് പേര്‍ വലയിലായി
  • കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണല്‍ 13ന്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show