കലാകിരീടം നിലനിര്‍ത്തി മാനന്തവാടി എംജിഎം; ഉപജില്ലയില്‍ മാനന്തവാടി
നടവയല്‍ : വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മാനന്തവാടി എംജിഎം എച്ച്എസ്എസിന് കിരീടം. 230 പോയന്റുമായാണ് എംജിഎം ഒന്നാമതെത്തിയത്. 150 പോയന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ് രണ്ടാം സ്ഥാനവും ,ആതിഥേയരായ നടവയല്‍ സെന്റ് തോമസ് എച്ച്.എസ്.എസ്സ് 117 പോയന്റുമായി മൂന്നാം സ്ഥാനവും നേടി. ഉപജില്ലകളില്‍ 1017 പോയന്റുമായി മാനന്തവാടി ഉപജില്ല കലാകിരീടം ചൂടി. 950 പോയന്റുമായി സുല്‍ത്താന്‍ബത്തേരി രണ്ടാം സ്ഥാനത്തും 899 പോയന്റുമായി വൈത്തിരി മൂന്നാം സ്ഥാനത്തുമാണ്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉപജില്ലകളില്‍ 435 പോയന്റുമായി മാനന്തവാടി ഒന്നാം സ്ഥാനത്തെത്തി. 382 പോയന്റുമായി സുല്‍ത്താന്‍ബത്തേരി ഉപജില്ല രണ്ടാം സ്ഥാനത്തും 377 പോയന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ 145 പോയന്റുമായി മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കി. 76 പോയന്റുമായി നടവയല്‍ സെയ്ന്റ് തോമസ് എച്ച്.എസ്.എസ്.രണ്ടാം സ്ഥാനവും 60 പോയന്റുമായി ബത്തേരി അസംപ്ഷന്‍ എച്ച്.എസ്. മൂന്നാം സ്ഥാനവും നേടി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഉപജില്ലകളില്‍ 412 പോയന്റുനേടി മാനന്തവാടി ഒന്നാം സ്ഥാനം നേടി. 400 പോയന്റുമായി സുല്‍ത്താന്‍ബത്തേരി രണ്ടാം സ്ഥാനത്തും 366 പോയന്റുമായി വൈത്തിരി മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ 110 പോയന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനത്തെത്തി. 80 പോയന്റുമായി ദ്വാരക സേക്രട്ട്ഹാര്‍ട്ട് എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും 75 പോയന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി.
യു.പി. വിഭാഗത്തില്‍ ഉപജില്ലകളില്‍ 180 പോയന്റുമായി മാനന്തവാടി ഒന്നാം സ്ഥാനത്തെത്തി. 178 പോയന്റുമായി സുല്‍ത്താന്‍ബത്തേരി രണ്ടാം സ്ഥാനത്തും 166 പോയന്റുമായി വൈത്തിരി മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ 35 പോയന്റുമായി മേപ്പാടി സെയ്ന്റ് ജോസഫ്സ് യു.പി.സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. 25 പോയന്റുവീതം നേടിയ പഴൂര്‍ സെയ്ന്റ് ആന്റണീസ് എ.യു.പി. സ്‌കൂളും മാനന്തവാടി എസ്.ജെ.ടി.ടി.ഐ.യും രണ്ടാം സ്ഥാനം പങ്കിട്ടു. 20 പോയന്റുനേടി മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി.
സംസ്‌കൃതോത്സവം
എച്ച്.എസ്. വിഭാഗത്തില്‍ ഉപജില്ലകളില്‍ 90 പോയന്റുനേടി സുല്‍ത്താന്‍ബത്തേരി ഒന്നാം സ്ഥാനത്തെത്തി. 85 പോയന്റുവീതം നേടി മാനന്തവാടിയും വൈത്തിരിയും രണ്ടാം സ്ഥാനം പങ്കിട്ടു. സ്‌കൂളുകളില്‍ 70 പോയന്റുമായി പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും 40 പോയന്റുമായി ബത്തേരി അസംപ്ഷന്‍ എച്ച്.എസ്. രണ്ടാം സ്ഥാനവും 35 പോയന്റു നേടി കണിയാരം ഫാ. ജി.കെ.എം.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ ഉപജില്ലകളില്‍ 90 പോയന്റുവീതം നേടി മാനന്തവാടിയും സുല്‍ത്താന്‍ബത്തേരിയും ഒന്നാം സ്ഥാനം പങ്കിട്ടു. 85 പോയന്റുനേടി വൈത്തിരി രണ്ടാം സ്ഥാനത്തെത്തി. സ്‌കൂളുകളില്‍ 40 പോയന്റുമായി മാനന്തവാടി ജി.യു.പി.എസ്. ഒന്നാം സ്ഥാനവും 35 പോയന്റുമായി ബത്തേരി അസംപ്ഷന്‍ എ.യു.പി.എസ്. രണ്ടാം സ്ഥാനവും 30 പോയന്റുമായി കുഞ്ഞോം എ.യു.പി.എസ്. മൂന്നാം സ്ഥാനവും നേടി.
അറബിക് കലോത്സവം
എച്ച്.എസ്. വിഭാഗത്തില്‍ ഉപജില്ലകളില്‍ 95 പോയന്റുനേടി മാനന്തവാടി ഒന്നാം സ്ഥാനം നേടി. 93 പോയന്റുനേടി സുല്‍ത്താന്‍ബത്തേരി രണ്ടാം സ്ഥാനത്തും 91 പോയന്റുമായി വൈത്തിരി മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ 65 പോയന്റുമായി മുട്ടില്‍ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും 63 പോയന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും 30 പോയന്റുമായി പനമരം ക്രസന്റ് പബ്ലിക്ക് എച്ച്.എസ്. മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ ഉപജില്ലകളില്‍ 65 പോയന്റുനേടി മാനന്തവാടി ഒന്നാം സ്ഥാനം നേടി. 63 പോയന്റുമായി സുല്‍ത്താന്‍ബത്തേരി രണ്ടാം സ്ഥാനത്തും 61 പോയന്റുനേടി വൈത്തിരി മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ 30 പോയന്റുമായി മുട്ടില്‍ ഡബ്ല്യു.ഒ.യു.പി.എസ്. ഒന്നാം സ്ഥാനവും 23 പോയന്റുമായി പടിഞ്ഞാറത്തറ എ.യു.പി.എസ്. രണ്ടാം സ്ഥാനവും 15 പോയന്റുവീതം നേടി അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസ്സും തലപ്പുഴ ജി.യു.പി.എസ്സും മൂന്നാം സ്ഥാനം പങ്കിട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍