കടമാന്‍ തോട് പദ്ധതി ഉടന്‍ ആരംഭിക്കണം: സിപിഐഎം പുല്‍പ്പള്ളി ഏരിയ സമ്മേളനം
പുല്‍പ്പള്ളി: കടമാന്‍തോട് പദ്ധതി ഉടന്‍ ആരംഭിക്കാന്‍ നടപടി ആരംഭിക്കണമെന്ന് സിപിഐഎം പുല്‍പ്പള്ളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുള്ളന്‍കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ വേനല്‍ക്കാലമായാല്‍ അതിരൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. കുടിവെളളതിനും കാര്‍ഷിക ആവശ്യത്തിനും വെള്ളം ലഭിക്കാത്ത അവസ്ഥ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്ക് വലിയതോതില്‍ വരള്‍ച്ച ബാധിക്കുകയും കുടിവെള്ളം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി.പ്രദേശങ്ങളിലേക്ക് വെള്ളം എത്തിച്ചു കൊണ്ടിരുന്ന കബനി നദി പൂര്‍ണ്ണമായും വറ്റിപ്പോയി. കാരാപ്പുഴ ഡാമില്‍ നിന്നും വെള്ളം കബനിയിലേയ്ക്ക് എത്തിക്കേണ്ട സ്ഥിതി വരെ ഉണ്ടായി. പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് കടമാന്‍തോട് പദ്ധതി അനിവാര്യമാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേല്‍ നടന്ന പൊതു ചര്‍ച്ചയ്ക്ക് ഏരിയ സെക്രട്ടറി എം എസ് സുരേഷ് ബാബു, ജില്ലാ സെക്രട്ടറി പി ഗഗാറിനും മറുപടി നല്‍കി.ഏരിയ സെക്രട്ടറിയായി ബൈജു നമ്പിക്കൊല്ലിയെ തിരഞ്ഞെടുത്തു.
17 അംഗ കമ്മിറ്റിയെ തെരെഞ്ഞടുത്തു.കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. എം എസ് സുരേഷ് ബാബു ,എ വി ജയന്‍, പി ജെ പൗലോസ്, പി എ മുഹമ്മദ് ,ബിന്ദു പ്രകാശ്, ബിന്ദു ബാബു, കെ ജെ പോള്‍ ,ടി കെ ശിവന്‍, സജി മാത്യു, ബൈജു നമ്പിക്കൊല്ലി മുഹമ്മദ് ഷാഫി ,ഇ കെ ബാലകൃഷ്ണന്‍,സി പി വിന്‍സെന്റ്, അജിത് കെ. ഗോപാല്‍, കെ വി ജോബി, ജിഷ്ണു ഷാജി, എന്നിവര്‍ പ്രസംഗിച്ചു എ എം പ്രസാദ്.
ചെറ്റപ്പാലത്തെ ചുവപ്പണിയിച്ച്,ആവേശമുണര്‍ത്തിയ റാലി യോടെയാണ് സമ്മേളനം സമാപിച്ചത്. കാപ്പി സെറ്റ് ബാങ്ക് കവലയില്‍ നിന്നും / ആരംഭിച്ച ചുവപ്പ് വോളണ്ടിയേഴ്‌സിന്റെ അകമ്പടിയോടുകൂടിയപ്രകടനം ചെറ്റപ്പാലത്ത് പ്രത്യേകം തയ്യാറാക്കിയ സീതാറാം യെച്ചൂരി കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സമാപിച്ചു. സമാപന സമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജയ്ക് സി തോമസ്ഉദ്ഘാടനം ചെയ്തു. ടി കെ ശിവന്‍ ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു.
സി കെ ശശീന്ദ്രന്‍, പി വി സഹദേവന്‍. കെ റഫീഖ്, രുഗ്മിണിസുബ്രഹ്‌മണ്യന്‍, എം എസ് സുരേഷ് ബാബു, എ വി ജയന്‍. പി ജെ പൗലോസ് ,കെ ജെ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍