കാറില്‍ കടത്തുകയായിരുന്ന തോക്കിന്‍ തിരകള്‍ പിടികൂടി;തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍വെച്ചാണ് സംഭവം; 82 തിരകള്‍ പിടികൂടി ; നാല് പേര്‍ അറസ്റ്റില്‍

കര്‍ണ്ണാടകയില്‍ നിന്നും മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന തോക്കിന്‍തിരകളാണ് എക്സൈസ് പിടികൂടിയത്. ഡബിള്‍ ബാരല്‍ തോക്കിന്റേതുള്‍പ്പെടെയുള്ള വിവിധയിനം തിരകളാണ് പിടിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സുധീര്‍ സി (34), പാലക്കാട് സ്വദേശികളായ ഫക്രുദ്ദീന്‍ അലി അഹമ്മദ് (37), അക്ബര്‍ എം (31), മുഹമ്മദ് അലി ടി (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇന്ന് രാത്രി ഏഴ് മണിയോടെ തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് തിരകള്‍ പിടികൂടിയത്. കര്‍ണ്ണാടക ഭാഗത്തുനിന്നും വന്ന ആള്‍ട്ടോ കാറിന്റെ അരിക് കവര്‍ പൊളിച്ച് അതിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു തിരകള്‍.
വ്യത്യസ്ത ഇനത്തില്‍പ്പെട്ട 82 തോക്കിന്‍ തിരകളാണ് കണ്ടെത്തിയത്. ഇവ മലപ്പുറത്തേക്ക് കടത്തുകയായിരുന്നൂവെന്നാമ് പ്രതികള്‍ മൊഴിനല്‍കിയിരിക്കുന്നത്.ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 50 ഇ.5127 കാറും കസ്റ്റഡിിലെടുത്തിട്ടുണ്ട്.മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എംകെ സുനിലും സംഘവും, തോല്‍പ്പെട്ട് എക്സൈസ് ചെക്പോസ്റ്റ് ടീമംഗങ്ങളും നടത്തിയ സംയുക്ത പരിശോധനയിലാണ് തിരകള്‍ പിടികൂടിയത്. പ്രതികളെ പിന്നീട് പോലീസിന് കൈമാറും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍