അവനെ സുരക്ഷിതനാക്കി..! കൂട്ടംതെറ്റിയെത്തിയ കുട്ടിയാനയെ കാട്ടാനക്കൂട്ടത്തോടൊപ്പം എത്തിച്ചു
തെറ്റുറോഡ്: മാനന്തവാടി-തിരുനെല്ലി റോഡില്‍ തെറ്റുറോഡ് കവലയ്ക്ക് സമീപം കൂട്ടം തെറ്റിയെത്തിയ കാട്ടാന കുട്ടിയെ ഒടുവില്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. റോഡില്‍ നിന്നുള്ള കുട്ടിയാനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ഇന്നലെ മുതല്‍ കുട്ടിയാനയെ വനപാലകര്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ ഇന്ന് പുലര്‍ച്ചെയോടെ കുട്ടിയാനയുടെ അമ്മയുള്‍പ്പെടെയുണ്ടെന്ന് സംശയിക്കുന്ന കാട്ടാനക്കൂട്ടത്തെ വനത്തില്‍ കണ്ടെത്തുകയും തുടര്‍ന്ന് ആനക്കുട്ടിയെ കാട്ടാനക്കൂട്ടത്തിനൊപ്പം ചേര്‍ത്ത് വിടുകയുമായിരുന്നു. വയനാട് വന്യജീവി സങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷിബു കുട്ടന്‍, വൈല്‍ഡ് ലൈഫ് വെറ്റിനറി സര്‍ജന്‍ ഡോ അജേഷ് മോ ഹന്‍ദാസ്, ഡെപ്യൂട്ടി റെയിഞ്ചര്‍ ഉണ്ണി നാരായണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.എ രാമകൃഷ്ണന്‍, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വ ത്തിലായിരുന്നു കുട്ടിയാനയെ കാടുകയറ്റിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍