കല്‍പ്പറ്റ: വൈത്തിരിക്കടുത്ത് ലക്കിടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. മുട്ടില്‍ തൃക്കൈപ്പറ്റ മുണ്ടുപാറ കുളക്കാട്ടുകുടിയില്‍ സുരേന്ദ്രന്റെയും, ഷീജയുടേയും മകന്‍ അമല്‍ദേവ് (19) ആണ് മരിച്ചത്. ലക്കിടി ഓറിയന്റല്‍ കോളജ് വിദ്യാര്‍ഥിയായ അമല്‍ദേവ് കോളേജ് വിട്ട് വീട്ടിലേക്ക് വരുന്നവഴിയായിരുന്നു അപകടം. അഭിനവ് ഏക സഹോദരനാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍