യാത്രക്കിടയില്‍ മാന്‍ കുറുകേ ചാടി; മാനിനെ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

ബത്തേരി: ദേശീയ പാതയില്‍ മുത്തങ്ങ പൊന്‍കുഴി ഉന്നതിക്ക് സമീപം റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് പെരുമാട്ടിക്കുന്ന് അഗസ്റ്റിന്റെ മകന്‍ ആല്‍ഡ്രിന്‍ അഗസ്റ്റിന്‍ (20) ആണ് മരിച്ചത്. സഹയാത്രികനായ കോഴിക്കോട് സ്വദേശി മീതാഷിര്‍ (22) നെ ഗുരുതര പരുക്കോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേയ്ക്കും കൊണ്ടുപോയി. രാവിലെ ഏഴേ മുക്കാലോടെ ആയിരുന്നു അപകടം. ഇരുവരും ബംഗളൂരിലേക്ക് പോകുന്ന വഴിയായിരുന്നു അപകടമെന്നും നിലവില്‍ ലഭ്യമായ പ്രാഥമിക വിവരങ്ങളാണിതെന്നും ബന്ധു പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍