ഭാരതം ഇന്ന് ലോകത്തിന്റെ നെറുകയില്‍: എ.കെ വിജയന്‍

മാനന്തവാടി: ഭാരതം ഇന്ന് ലോകത്തിന്റെ നെറുകയില്‍ ആണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം കോഴിക്കോട് വിഭാഗം കാര്യകാരി സദസ്യന്‍ എ.കെ വിജയന്‍. ആര്‍എസ്എസ് മാനന്തവാടി ഖണ്ട് വിജയദശമി മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങള്‍ ഇന്ന് ഭാരതത്തെ ഉറ്റുനോക്കുകയാണ്. റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍ മധ്യസ്ഥ വഹിക്കണമെന്ന് ഭാരതത്തോട് ആവശ്യപ്പെട്ട കാര്യം നാം കണ്ടതാണ്.99 വര്‍ഷം മുമ്പ് ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ കേശവ ബലി റാം ഹെഗ്‌ഡെ വാര്‍ ആര്‍എസ്എസ് രൂപീകരിക്കുന്ന ഘട്ടത്തില്‍ കണ്ട സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിനോടൊപ്പം ഭാരതത്തില്‍ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്ന് ആലോചിക്കുന്നത് നല്ലതാണ്. കമ്മ്യൂണിസം ലോകരാജ്യങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ടതാണ് .റഷ്യയില്‍ ലെനിന്റെയും സ്റ്റാന്‍ലിന്റെയുംപ്രതിമകള്‍ തദ്ദേശീയര്‍ തകര്‍ത്ത കാഴ്ചയും നാം കണ്ടിരുന്നു. ലോകത്തിലെഅതിശക്തമായ സംഘടനയാണ് ആര്‍എസ്എസ് . രാഷ്ട്രത്തെ നെഞ്ചോട് ചേര്‍ക്കുന്ന ഒരു ക്രിയേറ്റീവ് മൈനോറിറ്റിയെ സൃഷ്ടിച്ച് രാജ്യത്തെ പരമ വൈഭവത്തില്‍ എത്തിക്കുക എന്നതാണ്
സംഘത്തിന്റെ ആത്യന്തിക ലക്ഷ്യം .ശാസ്ത്രീയ തത്വശാസ്ത്രത്തില്‍ഊന്നിയുള്ള പ്രവര്‍ത്തനമാണ് സംഘം നടത്തിക്കൊണ്ടിരിക്കുന്നത്.യോഗത്തില്‍ മേരി മാതാ കോളേജ് മുന്‍ പ്രൊഫസര്‍ രാകേഷ് കാലിയ അധ്യക്ഷത വഹിച്ചുമാനന്തവാടി ഖണ്ട് സംഘചാലക് കെ കെ പ്രസാദ് ,ഖണ്ട് കാര്യവാ ഹ്പി ആര്‍ പ്രദീപ് കുമാര്‍ ബൗദ്ധിക് പ്രമുഖ് എഎസ് ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മാനന്തവാടി അമൃത വിദ്യാലയത്തില്‍ നിന്ന് ആരംഭിച്ച പദസഞ്ചലനം ചൂട്ടക്കടവിലെ പഴശ്ശി നഗറില്‍ സമാപിച്ചു. തുടര്‍ന്ന് ശാരീരിക് പ്രദര്‍ശനവും നടന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍