OPEN NEWSER

Wednesday 17. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു

  • S.Batheri
05 Jul 2025

ചീരാല്‍: രാജ്യത്തിന്റെ ഭരണഘടനയുടെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ. കെ.പ്രകാശ് ബാബു.  സിപിഐ വയനാട് ജില്ലാ പ്രതിനിധി സമ്മേളനം  (സ. വിശ്വംഭരന്‍ നഗര്‍) ചീരാ!ല്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പ്രവര്‍ത്തകരു
ടെ ദൈനം ദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇത് മാറണം. അസഹിഷണതയുടെ സംഘപരിവാര്‍ രാഷ്ട്രീയത്തെ രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ പാര്‍ട്ടികള്‍ ഒന്നിച്ച്  എതിര്‍ക്കണം. രാജ്യത്തിന്റെ വിദേശ നയത്തിലെ മാറ്റം എല്ലാവരേയും അസ്വസ്ഥരാക്കുന്നുണ്ട്. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രായേല്‍ അടക്കമുളള രാഷ്ട്രങ്ങളുമായി ഇന്ത്യ ബന്ധം സ്ഥാപിക്കുകയാണ്.  പൗരത്വത്തിന് മതം ഘടകമാക്കുന്നു. ഇന്ത്യയെ മതാതിഷ്ട്ടിത രാജ്യമാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ട്ടപ്പെട്ടത്. രാജ്യത്ത് മണ്ഡല പുനര്‍ നിര്‍ണ്ണയം നടത്തുന്നത് ബിജെപിക്ക് ക്രിതൃിമ ഭൂരിപക്ഷം ഉണ്ടാക്കാന്‍ വേണ്ടിയാണ്. നക്‌സല്‍ വിമുക്ത രാജ്യം എന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് മുക്ത രാഷ്ട്രമാക്കാനുളള തുടക്കമാണ്. എല്ലാ ജനാധിപത്യ പാര്‍ട്ടികളും ഇത് ചെറുത്തു തോല്‍പ്പിക്കാന്‍ മുന്നോട്ട് വരണം. കേരളത്തിന്റെ ബദല്‍ രാഷ്ട്രീയത്തെ തകര്‍ക്കുകയെന്നത് ബിജെപി അജണ്ടയാണ്.  ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 


 സ്വാഗത സംഘം കണ്‍വീനര്‍ സജി വര്‍ഗീസ് സ്വാഗത പറഞ്ഞു.     സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എം പി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. എന്‍ രാജന്‍, മന്ത്രി കെ രാജന്‍, വി ചാമുണ്ണി പ്രസംഗിച്ചു.  സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. അജിത് കോളാടി മുഖ്യ പ്രഭാഷണം നടത്തി.  ജില്ലാ സെക്രട്ടറി ഇ ജെ ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി ജെ ചാക്കോച്ചന്‍, നിഖില്‍ പത്മനാഭന്‍, എം വിജയലക്ഷ്മി (പ്രസീഡിയം), അതുല്‍ നന്ദന്‍, അഡ്വ. ബിന്‍സി എബി ചെറിയാന്‍, സത്യദാസ് ( മിനുട്‌സ് ), കെ എം ബാബു, ഡോ. അമ്പി ചിറയില്‍, ശശി കുളത്താട (പ്രമേയ), ഷിബു പോള്‍, സജി കവനാക്കുടി, അസൈനാര്‍ ബത്തേരി (ക്രഡന്‍ഷ്യല്‍ ) പ്രൊ. താരാ ഫിലിപ്പ്, ലതിക ജി നായര്‍, സുധ സുരേഷ്, ( രജിസ്‌ട്രേഷന്‍) എന്നിവരടങ്ങിയ കമ്മിറ്റികള്‍ സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നു. പുതിയ ജില്ലാ കൗണ്‍സിലിനേയും, സെക്രട്ടറിയേയും തെരഞ്ഞെടുത്ത് സമ്മേളനം ഇന്ന് സമാപിക്കും

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുളമ്പുരോഗ പ്രതിരോധ യജ്ഞം: സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും
  • കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കില്‍ മയക്കുവെടി വെക്കാന്‍ ഉത്തരവ്
  • കടുവാ ദൗത്യം: നിരോധനാജ്ഞ നീട്ടി; പുതിയ വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി
  • കടുവയെ സ്‌പോട്ട് ചെയ്തതായി വനം വകുപ്പ്
  • കടുവാ ദൗത്യം; പ്രദേശത്ത് നിരോധനാജ്ഞ
  • ഒഴക്കോടിയില്‍ വീണ്ടും വാഹനാപകടം; നിയന്ത്രണംവിട്ട കാര്‍ കൈവരിയിലിടിച്ചു
  • ഒഴക്കോടിയില്‍ വീണ്ടും വാഹനാപകടം; നിയന്ത്രണംവിട്ട കാര്‍ കൈവരിയിലിടിച്ചു
  • കുപ്പാടിത്തറയില്‍ തെരുവ് നായകളുടെ ആക്രമണം; 6 വയസ്സുകാരന് പരിക്ക്.
  • കടുവ സാന്നിധ്യം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show