മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍

കല്‍പ്പറ്റ: പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു നാളെ (ജൂലൈ 7) വയനാട് ജില്ലയിലെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് കാട്ടിക്കുളം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വിജയോത്സവം, 11.30 ന് പനമരം ഗ്രാമപഞ്ചായത്തിലെ കുടിയോംവയല്‍ ജലസേചന പദ്ധതി ഉദ്ഘാടനം, ഉച്ചയ്ക്ക് രണ്ടിന് പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടകുന്ന് എസ്.സി അംബേദ്ക്കര്‍ ഗ്രാമം പ്രവര്‍ത്തനോദ്ഘാടനം, വൈകിട്ട് മൂന്നിന് എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മ്മിച്ച സ്‌റ്റേജ് ഉദ്ഘാടനം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍