കായികവിദ്യാഭ്യാസ മേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു

കാട്ടിക്കുളം: വയനാട് ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും കായികവിദ്യാഭ്യാസ മേഖലകളില്‍ മുന്നേറുകയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു.
കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവവും എന്‍ഡോവ്‌മെന്റ് വിതരണവും കേരള ഗ്രാമീണ്‍ ബാങ്ക് പഠന ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികക്ഷമത കൈവരിക്കാന്‍ കായിക മേഖലയില്‍ പൂര്‍ണ്ണ പിന്തുണയും മാനസികമായ സന്തോഷവും അധ്യാപകര്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
അഞ്ചാം ക്ലാസ് മുതല്‍ പത്ത് വരെയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട, പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഗ്രാമീണ്‍ ബാങ്ക് കാട്ടിക്കുളം ശാഖ പഠന ധനസഹായം വിതരണം ചെയ്തു. യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപയും ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപയുമാണ് നല്‍കിയത്.എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മന്ത്രി ആദരിച്ചു. സ്‌പെഷല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ആല്‍ബം റീലീസ് മന്ത്രി നിര്‍വഹിച്ചു.
ജില്ല പഞ്ചായത്ത് തിരുനെല്ലി ഡിവിഷന്‍ മെമ്പര്‍ എ എന്‍ സുശീല അധ്യക്ഷയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം കെ രാധാകൃഷ്ണന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദ്ദീന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിമല ജയരാജന്‍, പ്രിന്‍സിപ്പാള്‍ പി സി മഞ്ജു, പ്രധാനാധ്യാപിക പി സബ്രിയ ബീഗം, പിടിഎ പ്രസിഡന്റ് കെ സിജിത്ത്, ബിപിസി
കെ കെ സുരേഷ്, െ്രെടബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ടി കെ മനോജ്, ടിഇഒ ടി നജിമുദ്ദീന്‍, എസ്എംസി ചെയര്‍മാന്‍ ടി സന്തോഷ് കുമാര്‍, ജനപ്രതിനിധികള്‍, ബാങ്ക് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍