വയനാട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്

മാനന്തവാടി: സര്‍ക്കാരും ആരോഗ്യ വകുപ്പും വയനാട് മെഡിക്കല്‍ കോളേജിനോട് കാണിക്കുന്ന അവഗണ അവസാനിപ്പിച്ച് അടിയന്തിരമായി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എസ്ടി വിഭാഗക്കാര്‍ ഉള്‍പ്പെടുന്ന മാനന്തവാടി മണ്ഡലത്തിന്റെ എംഎല്‍എ മന്ത്രിയായിട്ടു പോലും മെഡിക്കല്‍ കോളേജിന് വേണ്ട പരിഗണന കിട്ടുന്നില്ല. ദിവസേനെ നൂറുകണക്കിന് ആദിവാസി വിഭാഗത്തില്‍പ്പെട്ട രോഗികളടക്കം ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജിനേക്കാള്‍ മികച്ച ചികില്‍സ ലഭിക്കുന്നത് കല്‍പ്പറ്റ ജനറല്‍ ഹോസ്പ്പിറ്റലിലാണ്. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച സ്‌കാന്‍ സംവിധാനം ഇടക്കിടക്ക് പ്രവര്‍ത്തനം നിലക്കുന്നതില്‍ ദുരൂഹതയുണ്ട്. ജില്ലയുടെ ഏക ആശ്രയമായ മെഡിക്കല്‍ കോളേജില്‍ അടിയന്തിരമായി ആവശ്യത്തിന് ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കണമെന്നും
ദുരന്ത ബാധിത ജില്ലയായതിനാല്‍ എംആര്‍ഐ സ്‌കാന്‍ സംവിധാനമടക്കം ഏര്‍പ്പെടുത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സലീം പടയന്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ പി.വി അന്‍വര്‍ ഉദ്ഘാടനം ചെയ്തു.
ജോര്‍ജ്ജ് പി.എംസ ബെന്നി ചെറിയാന്‍സ ഷൗക്കത്ത് പള്ളിയാല്‍സ അഷറഫ് സി.പി, ഖാദര്‍ മടക്കിമല, അബ്ദുള്‍ റഹ്മാന്‍ എടങ്ങോളി, രാമചന്ദ്രന്‍ കെ.പി, ഹാരിസ് തോപ്പില്‍,കെ.ടി അഷറഫ് എന്നിവര്‍ സംസാരിച്ചു സെബാസ്റ്റ്യന്‍ ചെറുകാട്ടൂര്‍ നന്ദി പറഞ്ഞു.
ഭാരവാഹികള്‍ : പ്രസിഡണ്ട്:സെബാസ്റ്റ്യന്‍ വി.സി, വൈസ് പ്രസിഡന്റുമാര്‍: റസാഖ് ജെസ്സി, വിനോദ് മാനന്തവാടി, മൊയ്തു വെള്ളമുണ്ട, പി.സിസിദ്ദീഖ്,ശാരദ ചുണ്ടകുന്ന്, സെക്രട്ടറി: ടോമി പി,ജെ, ജോ. സെക്രട്ടറിമാര്‍: ഹൈദ്രോസ്തങ്ങള്‍, അലന്‍ ജോസ് ,കമല വിനോദ്, അബ്ദുള്‍ ഷമീര്‍, ട്രഷറര്‍: പ്രിജില്‍ പിലാക്കാവ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍