വാട്‌സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

ബത്തേരി: വയനാട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ലൈംഗിക അധിക്ഷേപം നടത്തിയ വ്യക്തിയെ സുല്‍ത്താന്‍ ബത്തേരി പോലീസ് അറസ്റ്റു ചെയ്തു. മൂലങ്കാവ് കൊരുംബത്ത് അഹമ്മദ് (മാനു 61) നെയാണ് പോലീസ് മൈസൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. വനിതാപോലീസിന്റെ പരാതിയില്‍ ജൂലൈ ഒന്നിനാണ് പോലീസ് ഇയ്യാള്‍ക്കെതിരെ കേസെടുത്തത്. ലൈംഗീകാധിക്ഷേപ പരാമര്‍ശം നടത്തിയതിന് ഭാരതീയ ന്യായ സംഹിതയിലേയും, കേരള പോലീസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇതിനെ തുടര്‍ന്ന് മുങ്ങിയ പ്രതിയെ മൈസൂരില്‍ വെച്ച് പിടികൂടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി രാഘവന്‍, എസ്‌ഐ സോബിന്‍, എഎസ്‌ഐ സലീം, എസ്‌സിപിഒ ലബ്‌നാസ്, സിപിഒ മാരായ അനില്‍, അനിത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍