ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ചു
മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് സ്തുസ്ഥ്യര്‍ഹ്യമായ സേവനം കാഴ്ചവെച്ച കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരെയും ഉടമകളെയും ആദരിക്കുന്നതിനായി ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബഹു. കേരളാ വനം - വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ഒപ്പം ആരോഗ്യ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളും ആദരിക്കപ്പെട്ടവരില്‍ പെടുന്നു. ചടങ്ങില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന പരിപാടിയില്‍ AODA സംസ്ഥാന പ്രസിഡണ്ട് അനു സമേല്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഷാജുദ്ദീന്‍ ചിറക്കല്‍, , ഗൂഡല്ലൂര്‍ എം എല്‍ എ അഡ്വ. പൊന്‍ ജയശീലന്‍, ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീര്‍,
കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ & വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍, മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് വി എന്‍ ശശീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ കേശവന്‍, വയനാട് ആര്‍ ടി ഒ പ്രിയ സുമേഷ്, ഐ എം എ മുന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ ഭാസ്‌കരന്‍, കല്‍പ്പറ്റ DYSP ബിജു രാജ്, കല്‍പ്പറ്റ ഫയര്‍ ഓഫീസര്‍ പി കെ ബഷീര്‍, മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ ഉമ്മര്‍, ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ സൂപ്പി കല്ലങ്കോടന്‍, ഷാനവാസ് പള്ളിയാല്‍, എന്നിവര്‍ സംസാരിച്ചു. സ്റ്റേറ്റ് ട്രഷറര്‍ ഷമീര്‍ പട്ടാമ്പി നന്ദി പ്രകാശിപ്പിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍