വിദ്യാര്‍ത്ഥിനികളോട് ലൈംഗിക അതിക്രമം: മദ്രസ അധ്യാപകന്‍ റിമാണ്ടില്‍
കല്‍പ്പറ്റ: കല്‍പ്പറ്റ സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ മദ്രസ അധ്യാപകനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സ്വദേശി എടക്കാടന്‍ ഇ കെ ഇബ്രാഹിം (53) നെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശും സംഘവും അറസ്റ്റ് ചെയ്തത്. 11 വയസ്സ് പ്രായമുളള അതിജീവിതയെ ലൈംഗികാതിക്രമം നടത്തിയതിന് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്ത് കോടതി റിമാണ്ട് ചെയ്തിരിക്കെ സമാന പരാതിയുമായി മറ്റ് ചില വിദ്യാര്‍ത്ഥിനികളും രംഗത്ത് വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മറ്റൊരു കേസ് കൂടി ഇയ്യാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പരാതികള്‍ വരുമെന്നാണ് സൂചന. എസ് ഐ ടി.അനീഷ്, എ എസ് ഐ ജയകുമാര്‍, സി പി ഒ മാരായ ദിലീപ്, സാലു, സുരേഷ്, സുമേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
2v5aou
23 ദിവസമായി റിമാൻഡിൽ വൈത്തിരി സബ്ജെയിലിൽ ആദ്യം ഇപ്പോൾ കണ്ണൂരിലാണ്