കാപ്പ കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍
ബത്തേരി: പൊഴുതന പേരുങ്കോട കാരാട്ട് വീട്ടില്‍ കെ ജംഷീര്‍ അലി (39)യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. 29.09.2024 ന് ഉച്ചയോടെ വെള്ളമുണ്ട പഴഞ്ചന എന്ന സ്ഥലത്തു വാഹന പരിശോധന നടത്തി വരവേയാണ് കാറില്‍ കടത്തുകയായിരുന്ന 586 ഗ്രാം കഞ്ചാവുമായി ജംഷീര്‍ അലി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവര്‍ സീറ്റിനടിയില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. കെ.എ 05 എം.എസ് 7164 നമ്പര്‍ കാറും പോലീസ് പിടിച്ചെടുത്തു. മുന്‍പ് നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കാപ്പ ചുമത്തിപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു. വെള്ളമുണ്ട സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എല്‍.സുരേഷ്ബാബു, സബ് ഇന്‍സ്പെക്ടര്‍ വിനോദ് ജോസഫ്, എ. എസ്.ഐ സിഡിയ ഐസക്, സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍