മധ്യവയസ്‌കനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; കടബാധ്യത മൂലമെന്ന് ബന്ധുക്കള്‍
പാതിരിച്ചാല്‍: മധ്യവയസ്‌കനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എടവക പാതിരിച്ചാല്‍ കുന്നത്ത് വീട്ടില്‍ കെ.ടി സുനില്‍ ( 50 ) നെയാണ് വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനന്തവാടിയിലെ സ്റ്റീല്‍ ലാന്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുനില്‍. ധനകാര്യ സ്ഥാപനത്തിലെ വായ്പ ഉള്‍പ്പെടെ 25 ലക്ഷത്തോളം രൂപയുടെ കടബാധ്യത സുനിലിനുണ്ടെന്നും ആയതു മൂലമുള്ള മനോവിഷബമാണ് മരണകാരണമെന്നും ബന്ധുക്കളും, അടുത്ത സുഹൃത്തുക്കളും പറഞ്ഞു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: റിന്‍സി. മക്കള്‍: അന്‍സ മരിയ സുനില്‍, അല്‍ന മരിയ സുനില്‍, അഷ് വല്‍ സുനില്‍ .
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍