ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ മൂന്നു വയനാട്ടുകാര്‍ മരിച്ചു.
ഗുണ്ടല്‍പേട്ട്: ഗുണ്ടല്‍പേട്ടിന് സമീപം ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു. ബത്തേരി അമ്പലവയല്‍ ഗോവിന്ദമൂല സ്വദേശി ധനേഷ് മോഹന്‍, ഭാര്യ പൂതാടി തോണിക്കുഴിയില്‍ അഞ്ജു (27), മകന്‍ ഇഷാന്‍ കൃഷ്ണ (6) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ബൈക്കില്‍ ടോറസ് ലോറി ഇടിച്ചു കയറിയത്. ബൈക്ക് പൂര്‍ണ്ണമായും ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ടോറസ് ലോറി ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍