കാണാതായ സൈനികന്‍ ഒരുവര്‍ഷത്തിന് ശേഷം നാട്ടിലെത്തി; തട്ടികൊണ്ടുപോയി തടവിലിട്ടതായി പരാതി

മാനന്തവാടി : നാട്ടിലെത്തി ഓണം ആഘോഷിച്ച് സൈനീക ക്യാമ്പിലേക്ക് മടങ്ങിയ ബിഎസ്എഫ് ജവാനെ ഒരു വര്‍ഷത്തിന് ശേഷം കണ്ടെത്തി. മാഫിയാ സംഘത്തിന്റെ തടവിലായിരുന്നു സൈനീകനെന്ന് ബന്ധുക്കള്‍ പറഞ്ഞു. തൃശ്ശിലേരി ആനപ്പാറ സ്വദേശി പുതിയ പുരയില്‍ പി.എ. സുരേഷ് (30)നെയാണ് കൊല്‍ക്കത്തിയില്‍ വെച്ച് കണ്ടെത്തിയത്.2016 സെപ്റ്റംബര്‍ 28നാണ് സുരേഷ് ഇന്‍ഡോറിലേക്ക് മടങ്ങിയത്. എന്നാല്‍ സുരേഷ്ക്യാമ്പിലെത്തിയിട്ടില്ലെന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. മകന്‍ക്യാമ്പിലെത്തിയില്ലെന്നറിഞ്ഞ് വീട്ടുകാര്‍ തിരുനെല്ലി പോലീസില്‍ പരാതിനല്‍കിയിരുന്നു. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ആര്‍. കേളു എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തിരുനെല്ലി പൊലീസ് സംഘംസുരേഷിനെ അന്വേഷിച്ച് പശ്ചിമ ബംഗാളില്‍ അടക്കം പോയിരുന്നു. എന്നാല്‍ കൃത്യമായ വിവരം കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം കൊല്‍ക്കട്ടിയില്‍ നിന്ന് ടെലഫോണ്‍ സന്ദേശത്തെ തുടര്‍ന്ന്ബന്ധുക്കളെത്തിയാണ് സുരേഷിനെ നാട്ടിലെത്തിച്ചത്. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലെ ബിഎസ്എഫ് ക്യാംപില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ടവരുമായിബന്ധമുളള മാഫിയാ സംഘം ധനാപഹരണത്തിനായി തട്ടികൊണ്ടുപോവുകയാണുണ്ടായതെന്ന്‌സുരേഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. കാലുകള്‍ അടിച്ച് പൊട്ടിച്ച് വായില്‍പശയൊഴിച്ചശേഷം റെയില്‍വെ സ്റ്റേഷന് സമീപത്ത് സുരേഷിനെഉപേക്ഷിക്കുകയായിരുന്നത്രെ.കാട്ടിക്കുളത്തെ പൊലീസ് ഔട്ട് പോസ്റ്റില്‍ എത്തിച്ച സുരേഷിനെ തിരുനെല്ലിപൊലീസ് മാനന്തവാടി കോടതിയില്‍ ഹാജരാക്കി. സുരേഷ് ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ചികില്‍സയിലാണ്. ആശുപത്രിയിലെത്തിയ ഒ.ആര്‍. കേളു എംഎല്‍എ സുരേഷിനെ സന്ദര്‍ശിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍