എന്‍.സി.സി ഓള്‍ ഇന്ത്യ തല്‍ സൈനിക് ക്യാമ്പില്‍ മികച്ച നേട്ടവുമായി എബി തോമസ്

2017 മെയ് 23 മുതല്‍ സെപ്റ്റംബര്‍ 16 വരെ വെസ്റ്റ് ഹില്‍ കോഴിക്കോട് എന്‍.സി.സി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ വെച്ച് നടന്ന തല്‍ സൈനിക് ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം കാലിക്കറ്റ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ വെച്ച് നടന്ന തല്‍ സൈനിക് ക്യാമ്പില്‍ മികച്ച നേട്ടവുമായി മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ എബി തോമസ്. തല്‍ സൈനിക് ക്യാമ്പിന്റെ ഭാഗമായി നടന്ന ഐജിസി (ഇന്റര്‍ ഗ്രൂപ്പ് കോമ്പറ്റിഷന്‍) യില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കോഴിക്കോട് ഗ്രൂപ്പിന്റെ സാരഥിയാകാന്‍ 31(കെ) ബിഎന്‍ കണ്ണൂരില്‍ യോഗ്യത നേടിയ ഏക അംഗമാണ് എബി തോമസ്. ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം പിന്തുണയ്ക്കുന്ന നാഷണല്‍ ക്യാമ്പില്‍ പങ്കെടുത്ത് ഗോള്‍ഡ് മെഡല്‍ നേടി എബി മാനന്തവാടി ഗവണ്‍മെന്റ് കോളേജിന്റെ അഭിമാനമായി. നീര്‍വാരം അമ്മാനി സ്വദേശികളായ തോമസ്- ഷാലി തോമസ് ദമ്പതികളുടെ മകനാണ് എബി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms