യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് 71 ലക്ഷം രൂപയുടെ ക്ലെയിം തീര്‍പ്പാക്കി
മേപ്പാടി: യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് 71 ലക്ഷം രൂപയുടെ ക്ലെയിം തീര്‍പ്പാക്കിയതായി കമ്പനി വ്യക്തമാക്കി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മുണ്ടക്കൈയിലെ വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് ക്ലെയിമുകളുടെ രേഖകള്‍ യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലഭിച്ചിരുന്നു. റീജണല്‍ മാനേജര്‍ മുരളീധര്‍ എല്‍ എന്‍, കോഴിക്കോട്, ആര്‍.ജയരാജ് ഡെപ്യൂട്ടി മാനേജര്‍ പ്രോപ്പര്‍ട്ടി ആന്‍ഡ് കാഷ്വാലിറ്റി ഹബ് ഇന്‍ചാര്‍ജ് കോഴിക്കോട്, അഖില്‍.എ.ആര്‍, ബ്രാഞ്ച് മാനേജര്‍ കല്‍പ്പറ്റ ബ്രാഞ്ച്, രമ.കെ.എസ്., ബ്രാഞ്ച് മാനേജര്‍ സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച്), എം.ജി. സേവ്യര്‍. ബിസിനസ് അസോസിയേറ്റ്. കല്‍പറ്റ ബ്രാഞ്ച് എന്നിവര്‍ ചേര്‍ന്ന് ക്ലെയിം തുക കൈമാറി. നഷ്ടപരിഹാര തുകയായ 71 ലക്ഷം രൂപയും, 6.83 ലക്ഷം രൂപയും ഗുണഭോക്താകളായ ശ്രീജിത്ത് കെ.സി, മണി എന്നിവര്‍ക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ബാബു, വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് കൈമാറി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
0uoo5z