തോല്‍പ്പെട്ടി വന്യജീവിസങ്കേതം; സഫാരി പുനരാരംഭിക്കണം:ബി.ജെ.പി
കാട്ടിക്കുളം: തോല്‍പ്പെട്ടി വന്യജീവിസങ്കേതത്തിലൂടെയുള്ള സഫാരി പുനരാരംഭിക്കാനാവശ്യമായ ഇടപെടല്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ബി.ജെ.പി. തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഏഴുമാസമായി വന്യജീവി സങ്കേതത്തിലൂടെയുള്ള സഫാരി നിര്‍ത്തിവെച്ചിരിക്കുകയാണ്. ജീപ്പ് ഓടിച്ചു ഉപജീവനം കഴിക്കുന്ന നാല്‍പ്പതിലധികം ഡ്രൈവര്‍മാരുടേയും സമീപത്ത് കച്ചവടം നടത്തി അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്ന കച്ചവടക്കാരുടേയും അവസ്ഥ പരിതാപരകമാണ്. തോല്‍പ്പെട്ടി, മുത്തങ്ങ ഉള്‍പ്പെടെയുള്ള വന്യജീവി സങ്കേതങ്ങളും കുറുവാ ദ്വീപും അടച്ചിട്ടത് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളെ നിരാശരാക്കുന്നുണ്ട്. അതേസമയം കര്‍ണാടക നാഗര്‍ഹോള വന്യജീവി സങ്കേതത്തിലൂടെയുള്ള സഫാരി സാധാരണ പോലെ നടക്കുന്നുമുണ്ട്. വയനാട്ടിലേക്ക് വരുന്ന മിക്ക സഞ്ചാരികളും ഇപ്പോള്‍ അവിടേക്ക് പോകുന്ന സ്ഥിതിയാണുള്ളത്. ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്കു കരുത്തേകാന്‍ തോല്‍പ്പെട്ടി വന്യജീവി സങ്കേതം ഉള്‍പ്പെടെയുള്ള തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണം. അല്ലാത്തപക്ഷം ബി.ജെ.പി. പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നല്‍കി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രകാശന്‍ അരണപ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹന്‍ദാസ്, മണ്ഡലം സെക്രട്ടറി പ്രദീപ് തോല്‌പെട്ടി, കൊടുകുളം ഉണ്ണികൃഷ്ണന്‍, ശരത്ത് തൃശ്ശിലേരി, ദേവകി, രാജു തിരുനെല്ലി, രാജന്‍ ആക്കൊല്ലി, രജീഷ് ബാവലി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
6kzg8l