ഓപ്പറേഷന്‍ 'ഡി ഹണ്ട്': എം.ഡി.എം.എയുമായി ഒരാള്‍ അറസ്റ്റില്‍

[എട്ട് ദിവസത്തിനുള്ളില്‍ 76 കേസുകള്‍, 78 പേര്‍ പിടിയില്‍]
കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എം.ഡി.എം.യുമായി ഒരാളെ പിടികൂടി. കോഴിക്കോട്, കുറുവാറ്റൂര്‍പറമ്പില്‍, പിലാത്തോട്ടത്തില്‍ വീട്ടില്‍ ആര്‍. സൂരജ്(27)നെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ടോടെ ലക്കിടിയില്‍ വാഹന പരിശോധനക്കിടെയാണ് 0.43 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്. എട്ട് ദിവസത്തിനുള്ളില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വില്‍പ്പനക്കായി എം.ഡി.എം.എ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കം 78 പേരെയാണ് ഇതുവരെ പിടികൂടിയത്. 14.72 ഗ്രാം എം.ഡി.എം.എയും, 666.84 ഗ്രാം കഞ്ചാവും, 57 കഞ്ചാവ് നിറച്ച ബീഡികളുമാണ് ഇതുവരെ പിടിച്ചെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
GzWqODPVlSkCni
bpievc
m2r0a3
76mg2j
6nn0wq
9se8x7