OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 30 കിലോ സ്വര്‍ണ്ണം പിടികൂടി;6 പേര്‍ കസ്റ്റഡിയില്‍ 

  • Mananthavadi
10 Oct 2017

തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് എക്സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് 30 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പടികൂടിയത്.ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഏകദേശം 10 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണിത്.ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കല്ലട ബസ്സിലെ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ താമസ്സിച്ചുവരുന്ന രാജസ്ഥാന്‍ സ്വദേശികളുമായ സങ്കേഷ് ബി,അഭയ് എം,ചമ്പാരം,മദന്‍ ലാല്‍,വിക്രം,കമലേഷ് എന്നീ ആറു പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.4 ബാഗുകളിലായി ബസ്സിന്റെ പുറകിലെ സീറ്റിനടിയിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്.കോഴിക്കോടുള്ള പ്രമുഖ ജ്വല്ലിറിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന.തുടര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇവരെ സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എ.ജെ ഷാജി,പ്രിവന്റീവ് ഓഫീസര്‍മായ സി.പി വിജയന്‍.എം.കെ ഗോപി,കെ.ജെ സന്തോഷ്,കെ.എം സൈമണ്‍,കെ.രമേഷ് ,സി.ഇ.ഒമാരായ എ.ടി.കെരാമചന്ദ്രന്‍,മിഥുന്‍ കെ,അജോഷ് വിജയന്‍,സുധീഷ് കെ.കെ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show