ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

പുല്‍പ്പള്ളി: പുല്‍പ്പള്ളി താഴെയങ്ങാടിയ്ക്ക് സമീപം നടന്ന വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാര്യംപാതി മാവിള വീട്ടില്‍ സന്തോഷ്-ബിന്ദു ദമ്പതികളുടെ മകന്‍ സനന്ദു (23 ) ആണ് മരിച്ചത്. സനന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനന്ദുവിനെ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് താഴെയങ്ങാടി- മാരപ്പന്‍ മൂല റോഡിലെ കയറ്റത്ത് വെച്ചായിരുന്നു അപകടം .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍