പനമരത്തെ വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പനമരം: പനമരത്ത് ബസും, സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായിരുന്ന അഞ്ച്കുന്ന് കളത്തിങ്കല്‍ ഉന്നതിയിലെ മനു (24 ) വാണ് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. സഹയാത്രികനായ വരദൂര്‍ ചീങ്ങാടി കോളനിയിലെ
സുനീഷ് (19 ) സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 6.30 ഓടെ പനമരം പാലത്തിന് സമീപമാണ് സംഭവം. കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന കാഞ്ഞായി ബസും മാനന്തവാടി ഭാഗത്തേക്ക് സഞ്ചരിച്ച സ്‌കൂട്ടറും തമ്മിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും, വിദഗ്ധ ചികിത്സാര്‍ഥം കോഴിക്കോടേക്ക് മാറ്റുകയുമായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍