പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും
മേപ്പാടി: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പരിക്കേറ്റ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സന്ദര്‍ശിക്കും.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മറ്റു കേന്ദ്ര സംസ്ഥാന മന്ത്രിമാരും അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്നുവരെ 273 പേര്‍ ചികിത്സ തേടിയവരില്‍ 48 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്. അതില്‍ 2 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും. രോഗികള്‍ കൂടുതലായി കിടക്കുന്ന വാര്‍ഡുകളിലെ രോഗികളുമായി പ്രധാനമന്ത്രി സംസാരിക്കും. ഉച്ച തിരിഞ്ഞ് 2 മണിക്ക് ശേഷം എത്തുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനാര്‍ത്ഥം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം ഒപി സേവനങ്ങള്‍ രാവിലെ 8.30 മുതല്‍ 11 മണിവരെ മാത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881175 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍