ഭൂകമ്പ മാപിനിയില്‍ അടയാളപ്പെടുത്തിയിട്ടില്ല
കല്‍പ്പറ്റ: കേരള സംസ്ഥാനത്തിലോ അതിന്റെ ചുറ്റുപാടുകളിലോ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പശാസ്ത്ര കേന്ദ്രങ്ങളിലൊന്നും പ്രകൃതിദത്ത ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്), ന്യൂഡെല്‍ഹിയിലെ ഭൗമ ശാസ്ത്ര മന്ത്രാലയം (എംഒഇഎസ്) അധികൃതര്‍ അറിയിച്ചു. ഭൂമിയുടെ പിണ്ഡം മാറ്റുന്ന പ്രക്രിയക്കിടയില്‍ ഘര്‍ഷണ ഊര്‍ജ്ജമുണ്ടാകുകയും അതുമൂലം പ്രദേശത്ത് കുലുക്കത്തോടെ ശബ്ദങ്ങള്‍ ഉണ്ടാകുമെന്നും അതായിരിക്കാം ഇന്ന് സംഭവിച്ചതെന്നും അധികൃതര്‍ പ്രസ്താവിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്), ന്യൂഡെല്‍ഹിയിലെ ഭൗമ ശാസ്ത്ര മന്ത്രാലയം (എംഒഇഎസ്) എന്നിവ ദേശീയ ഭൂകമ്പ ശൃംഖലയ്ക്കുള്ളില്‍ കേരളത്തിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സീസ്‌മോഗ്രാഫുകളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തി വരുന്നതായും റിക്ടര്‍ 3.0-ഉം അതിനുമുകളിലും തീവ്രതയുള്ള പ്രകൃതിദത്ത ഭൂകമ്പങ്ങള്‍ മുഴുവന്‍ സമയവും നിരീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍