ബസ്സും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

മടക്കിമല: കല്‍പ്പറ്റ മടക്കിമല ജിഎല്‍പി സ്‌കൂളിന് സമീപം കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. കേണിച്ചിറ സ്വദേശി സലീം (44), മകന്‍ ഗസല്‍ റോഷന്‍ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കൈനാട്ടി ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
l3nix5
qzvo07